കുവൈത്തിൽ വൻ വ്യാജമദ്യ വേട്ട, മൂന്ന് ഏഷ്യാക്കാരെ പിടികൂടി

  • 16/02/2021

കുവൈറ്റ് സിറ്റി : ജഹ്‌റ  പ്രദേശത്തെ വലിയൊരു മദ്യ ഫാക്ടറി സുരക്ഷാ ഉദ്യോഗസ്ഥർ റൈയ്ഡ്‌ ചെയ്തു പിടികൂടി. നടത്തിപ്പുകാരായ മൂന്ന് ഏഷ്യൻ വംശജരെ  സുരക്ഷാ ഉദ്യോഗസ്ഥർ  പ്രോസിക്യൂഷന് റഫർ ചെയ്തു.  ജഹ്‌റ സുരക്ഷാ അന്യോഷണവിഭാഗത്തിന്  ലഭിച്ച വിവരത്തെ തുടർന്നുള്ള  അന്യോഷണത്തിലാണ് ജഹ്‌റയിലെ അറിയാഹ്‌  (സ്ക്രാപ്പ് അൽ-ഖഷാബ് റോഡ്) ഏരിയയിലെ  ഒരു കെട്ടിടത്തിലെ  മദ്യ നിർമ്മാണകേന്ദ്രം റെയ്ഡ് ചെയ്തു പിടിച്ചത്. നിരവധി വ്യാജ വിദേശ മദ്യ ബോട്ടിലുകളും,  മദ്യ ബാരലുകളും മദ്യ നിർമ്മാണ ഉപകരണങ്ങളും, വിൽപ്പനക്കായി തയ്യാറാക്കി വച്ച നിരവധി മദ്യക്കുപ്പികളും പോലീസ് കണ്ടെത്തി.

Related News