കുവൈത്തിൽ പൊതുവിടങ്ങളിൽ മാസ്ക് നിർബന്ധം; നടപടികൾ ശക്തമാക്കാനൊരുങ്ങി ആരോഗ്യ സുരക്ഷാ കമ്മിറ്റി.

  • 16/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ  ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ തടയാൻ ശക്തമായ പരിശോധനകൾ നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ  ആരോഗ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി  ഇതിനെതിരെ തീവ്ര പ്രചാരണത്തിനും ശക്തമായ നടപടികൾക്കും ഒരുങ്ങുകയാണ്  വിവിധ സർക്കാർ ഏജൻസികളുമായി സംയോജിച്ച്  ആരോഗ്യ നിയന്ത്രണ സമിതി.
 
 എന്നാൽ ശിക്ഷാ നടപടികളുടെ കാര്യത്തിൽ, പരസ്യമായി മാസ്ക് ധരിക്കാതെ  നിയമം  ലംഘിക്കുന്നവർക്ക്  പിഴ ചുമത്തുന്നതിനും നോട്ടീസ് നല്കുന്നതിനുമുള്ള   നിയമസാധുതയെക്കുറിച്ച് സർക്കാർ ഏജൻസികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ആരോഗ്യപരമായ മുൻകരുതലുകൾ, പകർച്ചവ്യാധികൾ തടയൽ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടുന്ന നിയമ നമ്പർ 8/1969 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ദേശീയ അസംബ്‌ളി അംഗീകരിക്കുന്നതിലൂടെ മാത്രമേ ശിക്ഷാ നടപടികൾ സാധിക്കുകയുള്ളു എന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം, നിർദ്ദിഷ്ട സർക്കാർ പിഴകൾ നടപ്പാക്കാൻ ചില നിയമങ്ങൾ ഉപയോഗിക്കാമെമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

Related News