സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ജന്മദിനാഘോഷം; അന്യോഷണത്തിന് ഉത്തരവിട്ട് മന്ത്രാലയം.

  • 16/02/2021

കുവൈറ്റ് സിറ്റി :   സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ എൻ‌ജി‌ഒ ഡിപ്പാർട്ട്‌മെന്റിലെ സഹപ്രവർത്തകയ്‌ക്കായി ചില വനിതാ ജോലിക്കാർ സംഘടിപ്പിച്ച  ജന്മദിന പാർട്ടി അന്യോഷണത്തിൽ, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് സംഭവം അന്വേഷണത്തിനായി നിയമകാര്യ വകുപ്പിലേക്ക് അയച്ചു. 

കോവിഡ്  ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് സർക്കുലറിന്റെ വ്യക്തമായ ലംഘനമാണ് ഒത്തുചേരലുകളും ആഘോഷങ്ങളുമെന്ന്  അഡ്മിനിസ്ട്രേറ്റീവ് പ്ലാനിംഗ് ആന്റ് ഡവലപ്മെൻറ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ആക്ടിംഗ് അണ്ടർസെക്രട്ടറി, സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ആരോഗ്യ നടപടിക്രമങ്ങളും വ്യവസ്ഥകളും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സമിതി തലവൻ അബ്ദുൽ അസീസ് സാരി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ നടത്തിയതിനാൽ പാർട്ടി സംഘടിപ്പിച്ചവരെ അന്വേഷണത്തിനായി മന്ത്രാലയത്തിന്റെ നിയമകാര്യങ്ങളിലേക്ക് റഫർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News