കുവൈത്ത് പാര്‍ലിമെന്റ് സമ്മേളനം ആരംഭിച്ചു. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി

  • 16/02/2021

കുവൈത്ത് സിറ്റി : കുവൈത്ത് പാർലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. കോവിഡ് പ്ര​തി​സ​ന്ധി ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളാണ് അജണ്ടയിലുള്ളത്. ദേശീയ അസംബ്ലി സ്പീക്കർ മര്‍സൂഖ് അൽ ഗാനിം പ്രത്യേക സെഷന് നേതൃത്വം നല്‍കി. രാജ്യത്തെ ഇപ്പോയത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിച്ച ആരോഗ്യമന്ത്രി  ഡോ. ബേസിൽ അൽ സബ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും നി​ല​വി​ലെ അ​വ​സ്ഥ​യും വി​ശ​ദീ​ക​രിച്ചു . 

കോവിഡ് വ്യാപന തോത്  വര്‍ദ്ധിച്ചതിനാല്‍  ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ഇരട്ടിച്ചതായും കൂടുതല്‍ ആളുകളിലേക്ക്  വൈറസ് ബാധിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്കുള്ള എല്ലാ എന്‍ട്രി വിസകളും നിര്‍ത്തിയ തീരുമാനം അനിവാര്യമായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടിവരുമായിരുന്നുവെന്നും ഡോ. ബേസിൽ അൽ സബ പറഞ്ഞു. കോവിഡ് വാക്സിനുകളുമായി  ബന്ധപ്പെട്ടും അത്   ലഭ്യമാക്കാൻ കഴിയാത്ത പ്രശ്നങ്ങളുമെല്ലാം ഉയർന്നുവന്നിട്ടുണ്ടെങ്കിലും രാജ്യത്തിന് ആവശ്യമായ വാക്സിനുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 

രാജ്യത്ത് ഇത് വരെയായി നാലര ലക്ഷം പേര്‍ കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായും ഡോ. ബേസിൽ അൽ സബ അറിയിച്ചു. വാക്സിന്‍ ലഭിച്ചവരില്‍ 1,19,000 സ്വദേശികലാണെന്നും 38,000 പേര്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചതായും മന്ത്രി വെളിപ്പെടുത്തി. 

Related News