കോവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നു: പ്രതിദിന കുത്തിവെപ്പ് നിരക്ക് 20,000 വരെ

  • 16/02/2021

കുവൈത്ത് സിറ്റി : കോവിഡ് വാക്സിന്‍ കുത്തിവെപ്പ്  പുരോഗമിക്കുന്നതായും പ്രതിദിന കുത്തിവെപ്പ് നിരക്ക് 20,000 വരെ ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ ഗലാസ് വ്യക്തമാക്കി .അൽ നസീം ഹെൽത്ത് സെന്‍ററില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.  പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് മന്ത്രാലയം നേരിട്ട് നേതൃത്വം നല്‍കുന്നതായും വാക്സിനേഷൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷനുകളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടെന്നും ഫഹദ് പറഞ്ഞു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിൻ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറക്കും. കോവിഡ് വാക്സിനേഷൻ വഴി സമൂഹ പ്രതിരോധശേഷി കൈവരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും  ഇതുവഴി കേസുകളുടെ എണ്ണം കുറക്കുവാനും  കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്‌സിൻ പൂർണ്ണമായും സുരക്ഷിതമാണ്. എന്നാൽ ആരേയും നിർബന്ധിക്കില്ല. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്.കോവിഡ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍  വഴി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

അതിനിടെ ഫൈ​സ​ർ വാക്സിന്‍റെ  നാ​ലാ​മ​ത് ബാ​ച്ച് കു​വൈ​ത്തി​ൽ എ​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ, 17 ല​ക്ഷം ഡോ​സ്​ മോ​ഡേ​ണ, 30 ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. 

Related News