കുവൈത്തിൽ ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതൽ ഫെബ്രുവരി 28 ഞായറാഴ്‍ച വരെ അവധി

  • 16/02/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതൽ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. 

മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാർച്ച് ഒന്നിന് പ്രവർത്തനം പുനഃരാരംഭിക്കും. അവധി സംബന്ധിച്ച് സിവിൽ സർവീസസ് കമ്മീഷൻ സമർപ്പിച്ച നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നൽകിയത്.

Related News