ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈൻ; 45 ഓളം അപേക്ഷകൾ ലഭിച്ചതായി കുവൈറ്റ് ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ.

  • 16/02/2021

കുവൈറ്റ് :  ഇൻസ്റ്റിറ്റ്യുഷണൽ  ക്വാറന്റൈൻ സംവിധാനമുള്ള  കുവൈത്തിലെ 45ഓളം  ഹോട്ടലുകൾ ഫെഡറേഷന് അപേക്ഷ സമർപ്പിച്ചതായി ഹോട്ടൽ ഉടമകളുടെ അസോസിയേഷൻ  അറിയിച്ചു. നിരവധി ഹോട്ടലുകളാണ് ഫെഡറേഷനെ സമീപിക്കുന്നതെന്നും ഇനിയും എണ്ണം കൂടുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.  കോവിഡ് പ്രതിസന്ധിമൂലം കുവൈത്തിലെ ഹോട്ടൽ മേഖല 100 മില്യൺ ദിനാറിന്റെ നഷ്ടത്തിലായെന്നും അതിനാൽ ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ നിരവധി ഹോട്ടലുകളാണ് കുവൈത്ത് മുസാഫർ (കുവൈറ്റ് ട്രാവലർ ) പ്ലാറ്റഫോമിൽ ഉൾപ്പെടുത്താനായി എത്തുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. 

ഫെബ്രുവരി 21 മുതൽ കുവൈത്തിലെത്തുന്ന എല്ലാവർക്കും ഏഴു ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈൻ  നിർബന്ധമാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് ഫൈവ് സ്റ്റാർ , ഫോർ സ്റ്റാർ, ത്രീ സ്റ്റാർ  ഹോട്ടലുകൾ എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി  ഹോട്ടലുകൾ തിരഞ്ഞെടുക്കാം. 120 ദിനാർ മുതൽ 330 ദിനാർ വരെയായിരിക്കും ഏഴു ദേവസത്തേക്കുള്ള വാടക, കൂടാതെ ഭക്ഷണത്തിന് ദിവസേന 6 ദിനാർ മുതൽ 10 ദിനാർ വരെയും ഈടാക്കും.  

Related News