പ്രവാസികളിൽ വാക്‌സിനേഷൻ ആദ്യം നൽകുക ഗാർഹിക തൊഴിലാളികൾക്ക്.

  • 16/02/2021


കുവൈറ്റ് സിറ്റി :  പ്രവാസികളിൽ ആദ്യം വാക്‌സിനേഷൻ നൽകുക ഗാർഹിക തൊഴിലാളികൾക്കായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.  സമ്പർക്കം മൂലം അണുബാധ പകരുന്നതിനോ വ്യാപിക്കുന്നതിനോ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകളിൽ ഒന്നായി ഗാർഹിക തൊഴിലാളികളെ കണക്കാക്കിയാണ് ഈ തീരുമാനം. കോവിഡ്  വാക്സിന്‍ കുത്തിവെപ്പ് ശ്രദ്ധേയമായ രീതിയിൽ  പുരോഗമിക്കുന്നതായും പ്രതിദിന കുത്തിവെപ്പ് നിരക്ക് 20,000 വരെ ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിൻ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്നും  കോവിഡ് വാക്സിനേഷൻ വഴി സമൂഹ പ്രതിരോധശേഷി കൈവരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും, കോവിഡ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍  വഴി എല്ലാവരും വാക്‌സിനേഷനായി  രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

Related News