പ്രാവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശനം ഫെബ്രുവരി 21മുതൽ, കാത്തിരിക്കുന്നത് ഒരുമാസത്ത ക്വാറന്റൈനും ഭീമമായ ഫ്ലൈറ്റ്, ഹോട്ടൽ ചിലവുകളും.

  • 17/02/2021

കുവൈറ്റ് സിറ്റി :  ഫെബ്രുവരി 21 ഞായറാഴ്ച മുതൽ പ്രവാസികൾക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി. രാജ്യത്തേക്ക് പ്രവേശിക്കുന്നവർ സ്വന്തം  ചെലവിൽ ഒരാഴ്ച പ്രാദേശിക ഹോട്ടലിൽ ഇൻസ്റ്റിറ്റിയൂഷണൽ  ക്വാറന്റൈൻ പാലിക്കേണ്ടതാണ് .എന്നാൽ , പ്രവേശനം നിരോധിച്ചിട്ടുള്ള 35 രാജ്യങ്ങളിൽ നിന്നുള്ള  പ്രവാസികൾ കുവൈറ്റിലേയ്ക്ക്  നേരിട്ട് പ്രവേശിക്കുന്ന വിഷയത്തിൽ   മാറ്റങ്ങളൊന്നും അനുവദിച്ചതായുള്ള   റിപ്പോർട്ടുകളില്ല . വിലക്കുള്ള രാജ്യങ്ങൾ  പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14  ദിവസം തങ്ങിയതിനു ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു എന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്തിലെത്തിയാൽ 7 ദിവസം  ഇൻസ്റ്റിറ്റിയൂഷണൽ  ക്വാറന്റൈൻ പാലിക്കേണ്ടതാണ്, തുടർന്ന് 7 ദിവസം ഹോം ക്വാറന്റൈൻ, ചുരുക്കത്തിൽ കുവൈത്തിലെത്താൻ പ്രവാസികൾക്ക് ഒരുമാസത്തോളം ക്വാറന്റൈനും ഭീമമായ ഹോട്ടൽ, ഫ്ലൈറ്റ് ടിക്കറ്റും നൽകേണ്ടിവരും.    
 
വിദേശത്ത് നിന്ന് വരുന്നവർക്ക് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും  സാമ്പിൾ എടുത്ത തീയതി മുതൽ വിമാനം കയറുന്ന തീയതി വരെ 72 മണിക്കൂർ കാലയളവിൽ ലഭ്യമായ സർട്ടിഫിക്കറ്റ്  ആയിരിക്കണമെന്നും അധികൃതർ അറിയിച്ചു . കൂടാതെ യാത്രയ്ക്ക് മുമ്പ് "കുവൈറ്റ് മൊസാഫർ" അപ്ലിക്കേഷനിലൂടെ  ഒരു പ്രാദേശിക ഹോട്ടൽ റിസർവ്വ് ചെയ്യുകയും  ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുകയും വേണം . വിമാനത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം  സിവിൽ ഏവിയേഷൻ  പ്രതിദിനം 1000  മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,ഫെബ്രുവരി 21 ന് കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെയും ഇത് തുടരും. അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന വിശ്വാസത്തിലാണ് പ്രവാസികൾ. 

Related News