കുവൈറ്റിൽ കാലാവസ്ഥ വ്യതിയാനം; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം.

  • 17/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന്  വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്നും, കാലാവസ്ഥ അസ്ഥിരമാകുമെന്നും  കുവൈറ്റ് കൺട്രോൾ ആൻഡ് മെറ്റീരിയോളജിക്കൽ സെന്റർ (കെസിഎംസി) റിപ്പോർട്ട് ചെയ്തു. കുവൈത്തിലേക്ക് കടന്നുവരുന്ന മെഡിറ്ററേനിയൻ മാറ്റങ്ങൾമൂലം  രാജ്യത്ത് ഇടത്തരം മേഘങ്ങളും , നേരിയ മഴയും സൃഷ്ടിക്കുമെന്നും കെസിഎംസി പ്രവചകൻ യാസർ അൽ-ബ്ലൗഷി കുവൈറ്റ് ന്യൂസ് ഏജൻസിക്ക്‌  നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റുമൂലം പൊടിയും, ദൃശ്യപരിതി  1,000 മീറ്ററിൽ താഴെയാക്കും. ചില പ്രദേശങ്ങളിൽ ഇത് പൂജ്യത്തിലേക്ക്  മാറിയേക്കാം, കടൽ തിരമാലകൾ ഏഴടിയിൽ കൂടുതൽ ഉയരത്തിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രക്ഷുബ്ധമായ കാലാവസ്ഥയുടെ പാരമ്യം ബുധനാഴ്ച രാത്രിയിൽ തണുത്ത  കാലാവസ്ഥയോടെ അവസാനിക്കുമെന്നും വ്യാഴാഴ്ച ഉച്ചയോടെ സാധാരണഗതിയിലാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

Related News