ചികിത്സാ പിഴവ് : പ്രവാസി യുവതിക്ക് ഇരുപതിനായിരം ദിനാർ നഷ്ടപരിഹാരം വിധിച്ച് കോടതി.

  • 17/02/2021

കുവൈറ്റ് സിറ്റി : സിസേറിയൻ നടത്തുന്നതിനിടയിൽ ഡോക്ടർക്ക് സംഭവിച്ച ചികിത്സാപിഴവിന്  പ്രവാസി യുവതിക്ക് ഇരുപതിനായിരം ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് അഡ്മിനിസ്ട്രേഷൻ കോടതി ആരോഗ്യ മന്ത്രാലയത്തിന് ഉത്തരവിട്ടു. ചികിത്സാ പിഴവിനാൽ  യുവതിക്ക് ശരീര ശേഷിയുടെ 15% നഷ്ടമാകുകയും ഭാവിയിൽ കുട്ടികൾ ഉണ്ടാവാൻ സാധ്യത  നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിധി. യുവതിക്കുവേണ്ടി വാദിച്ചത് അഭിഭാഷകൻ സായിദ് അൽ  ഖബ്ബാസ് ആയിരുന്നു. സിസേറിയനിലൂടെ പ്രസവം നടത്താൻ ശ്രമിച്ച ഡോക്ടർ  ശരിയായ നടപടിക്രമങ്ങൾ പാലിക്കാത്തതും തത്ഫലമായി ഉണ്ടായ ചികിത്സാ പിഴവിനാൽ തന്റെ കക്ഷിയ്ക്ക് ശരീര ശേഷിയുടെ 15 ശതമാനം നഷ്ടമായെന്നും ഭാവിയിൽ അമ്മയാകാനുള്ള സാധ്യത   ഇല്ലതായെന്നും അദ്ദേഹം പറഞ്ഞു .കൂടാതെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഒരു വിദഗ്ധനാൽ തന്റെ കക്ഷിയെ പരിശോധിച്ച റിപ്പോർട്ടും കോടതി മുൻപാകെ അദ്ദേഹം ഹാജരാക്കി. തുടർന്നാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

Related News