കുവൈത്തില്‍ സ്കൂളുകള്‍ തുറക്കുവാന്‍ വൈകും

  • 17/02/2021

കുവൈത്ത് സിറ്റി:  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് പ്രായോഗികമല്ലെന്നും ക്ലാസ്സുകള്‍ ആരംഭിച്ചാല്‍ കൊറോണ അണുബാധക്ക് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ മുന്നറിയിപ്പ് നല്കിയിരുന്നു. 

നേരത്തെ രാജ്യത്ത്‌ വാക്സിനുകള്‍ ആരംഭിക്കുകയും കൊറോണ വൈറസ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അലോചിച്ചിരുന്നു. പക്ഷേ പുതിയ കോവിഡ് കേസുകള്‍ വ്യാപകമായി  റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലായിരിക്കുകയാണ്. നിലവിലെ  സാഹചര്യത്തില്‍ എന്ന് സ്കൂളുകള്‍ തുറക്കുമെന്ന് പറയുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതര്‍. 

രാജ്യത്ത്‌ കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച്‌ 1 മുതൽ വിദ്യാലയങ്ങൾക്ക്‌ അവധിയാണു. ഇന്ത്യൻ വിദ്യാലയങ്ങൾ അടക്കം ഓൺലൈൻ വഴിയാണു ഇപ്പോൾ ക്ലാസുകൾ നടത്തുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇ ലേണിംഗ് സംവിധാനം തന്നെ തുടരുവനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

Related News