ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാരുടെ നേരിട്ടുള്ള യാത്രാവിലക്ക് കുവൈത്ത്‌ പിൻവലിച്ചേക്കും

  • 18/02/2021


കുവൈത്ത്‌ സിറ്റി : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാരുടെ നേരിട്ടുള്ള യാത്രാവിലക്ക് കുവൈത്ത്‌ പിൻവലിച്ചേക്കുമെന്ന്  സിവിൽ ഏവിയേഷൻ അധികൃതരെ ഉദ്ധരിച്ച് പ്രദേശിയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് നേരിടുന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പുതിയ നിര്‍ദ്ദേശം ഫെബ്രുവരി 21 മുതൽ നടപ്പിലാകും. നാട്ടിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാകുന്നതാണ് ഡി. ജി  സി.എയുടെ തീരുമാനം . നിരോധന ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ രണ്ടാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനും വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഒരാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിലും കഴിയണമെന്ന് വ്യോമയാന അധികൃതര്‍ പുറത്തെറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
WhatsApp Image 2021-02-18 at 9.03.16 AM.jpeg

Related News