ഇന്ത്യൻ അംബാസിഡർ കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 18/02/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോക്ടർ ബേസിൽ അൽ സബയുമായി   കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ  വാക്സിൻ ഉൽപാദനവും ഉപയോഗവും സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും, കോവിഡ്   പാൻഡെമിക്കിനെ നേരിടാൻ  കുവൈത്തിൽ സ്വീകരിച്ച പ്രധിരോധ നടപടികളും, നിലവിലെ സാഹചര്യങ്ങളും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച ചെയ്തു. കുവൈത്തിലേക്ക് വാക്‌സിൻ എത്തിക്കുന്നത് വേഗത്തിലാക്കാനും, സുഗമമാക്കാനുള്ള എംബസ്സിയുടെ ശ്രമങ്ങൾക്ക്   ആരോഗ്യമന്ത്രി ഇന്ത്യൻ അംബാസഡറിന് നന്ദി അറിയിച്ചു.

Related News