കുവൈറ്റിൽ കർഫ്യൂ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല; സർക്കാർ വക്താവ് താരിഖ് അൽ മസ്രം.

  • 18/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കർഫ്യു ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വക്താവ് താരിഖ് അൽ മസ്രം കാര്യങ്ങൾ വിശദീകരിച്ചത്, കുവൈത്തിൽ ഭാഗികമായോ പൂർണമായോ ആയ നിരോധനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഇതുവരെ  തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്നും,  കൊറോണ വൈറസ് പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ നിലവിൽ  ആരോഗ്യ അധികൃതർക്ക് എല്ലാ സംവിധാനങ്ങളുമെണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

അതോടൊപ്പം വ്യാപാര സ്ഥാപനങ്ങൾക്കേർപ്പെടുത്തിയ ഒരുമാസത്തേക്കുള്ള  സമയ നിയന്ത്രണം ഇനിയൊരറിയിപ്പുണ്ടാകുന്നവരെ തുടർന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാപാര വാണിജ്യ  സ്ഥാപ നങ്ങളുടെ സമയ നിയത്രണവും, ദേശിയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും തടയാനായി സർക്കാർ പുറത്തിറക്കിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ  ലംഖിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News