ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് കുവൈറ്റ് അമീർ

  • 19/02/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ മുൻ നിര പ്രവർത്തകരെ  അഭിനന്ദിച്ച് കുവൈറ്റ് അമീർ. രാജ്യത്തെ ആരോഗ്യസ്ഥിതികളെക്കുറിച്ചും പകർച്ചവ്യാധിയെ നേരിടാൻ ആരോഗ്യ വകുപ്പ്  നടപ്പാക്കിയ പ്രതിരോധ നടപടികളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി  ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ  ഹമൂദ് അൽ സബയുടെ നേതൃത്വത്തിൽ നടന്ന  കൂടിക്കാഴ്ചയിലാണ്   അദ്ദേഹം അഭിനന്ദനം അറിയിച്ചത് .

പകർച്ചവ്യാധിയുടെ അപകടകരമായ സംഭവവികാസങ്ങളെ കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും അമീറിനോട് സംസാരിച്ച ഡോ. ബേസിൽ അൽ സബ ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച നിലവിലെ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ചും  “സുഗമമായ” പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിനിനെക്കുറിച്ചും  അമീറിനെ അറിയിച്ചു. 

Related News