കുവൈറ്റ് എയർ പോർട്ട് വഴിയുള്ള എല്ലാ യാത്രാക്കാർക്കും ഹോട്ടൽ ബുക്കിംഗ് നിർബന്ധം; ആഭ്യന്തര മന്ത്രി.

  • 19/02/2021

കുവൈറ്റ് സിറ്റി : ഫെബ്രുവരി 21 മുതൽ കുവൈത്തിൽ നിന്ന് പുറപ്പെടുന്നവരും, കുവൈത്തിലേക്ക് വരുന്നവരുമായ  എല്ലാ വിമാന യാത്രക്കാരും  വൺവേ അല്ലെങ്കിൽ റിട്ടേൺ ടിക്കറ്റ്  ആണെങ്കിലും ഏഴ് ദിവസത്തെ  നിർബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണൽ  ക്വാറന്റൈൻ ഹോട്ടൽ ബുക്കിംഗ്  "കുവൈറ്റ് മൊസാഫർ" ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി അൽ സലേം വ്യക്തമാക്കി.  

കര, സമുദ്രം , വ്യോമ യാത്രകൾക്ക് ഇത് ബാധകമാണ്. നേരത്തെ ഇത് സംബന്ധിച്ചു DGCA യുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ ആഭ്യന്തരമന്ത്രിയുടെ   പ്രസ്താവനയോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ് . 

യാത്രക്കാർക്ക് റിട്ടേൺ തീയതിയിൽ മാറ്റമുണ്ടെങ്കിലും ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണ്. റിട്ടേൺ തീയതിക്കനുസരിച്ച് ഹോട്ടൽ ബുക്കിങ്ങിൽ  പിന്നീട് വേണ്ട മാറ്റം വരുത്താം,  സ്ഥിരതാമസത്തിനായി  കുവൈറ്റ് വിട്ടു പോകുന്ന വിദേശികൾക്ക് ഹോട്ടൽ ബുക്കിങ്ങിന്റെ ആവശ്യമില്ലെന്നും DGCA നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇന്‍സ്റ്റിറ്റ്യൂഷണൽ  ക്വാറന്റൈന്  ഹോട്ടൽ ഓൺലൈനിൽ തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത് തുക അടക്കാതെ   ഒരു പൗരനും പ്രവാസിക്കും രാജ്യത്ത് നിന്ന് പുറപ്പെടാൻ കഴിയില്ലെന്ന് ഡിജിസിഎ വക്താവ് സാദ് അൽ-ഒതൈബി നേരത്തെ അറിയിച്ചിരുന്നു . കൂടാതെ അടച്ച പണം ഒരിക്കിലും തിരിച്ചു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ട്രാവൽ പ്ലാറ്റ് ഫോം വഴി നി​ർ​ബ​ന്ധി​ത  ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി രജിസ്റ്റര്‍  ചെയ്യണമെന്നും ഇതിന്‍റെ ഉത്തരവാദിത്തം അതാത് എയർലൈൻ കമ്പനികൾക്കായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ത്രീ ​സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​മാ​കാ​ൻ ഇപ്പോള്‍  അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്. ഫെ​ബ്രു​വ​രി 21 മു​ത​ലാണ്  കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന അ​നു​മ​തി​യു​ണ്ടാ​കുക. 
1024993-2 (1).jpg
 

Related News