വ്യാജമദ്യം; രണ്ടുയുവതികൾ ഗുരുതരാവസ്ഥയിൽ, ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു.

  • 19/02/2021

കുവൈറ്റ് സിറ്റി :  വ്യാജമദ്യം അമിതമായി കഴിച്ച് ഗുരുതരാവസ്ഥയിലായ  രണ്ട് സ്വദേശിയുവതികളെ  അദാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.  ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ചികിത്സിക്കാനുള്ള അനുവാദമില്ലെന്നും തുടർന്ന്  ആശുപത്രി അധികൃതർ  മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിനെ വിവരം അറിയിക്കുകയും ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി  യുവതികളെ  അദാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വലിയ അളവിൽ ലഹരിപാനീയങ്ങൾ കുടിച്ച ഒരു യുവതി കോമയിലാവുകയും, മറ്റൊരു യുവതിയുടെ കാഴ്ചശക്തി താൽക്കാലികമായി നഷ്ടപ്പെട്ടതായായും ആശുപത്രി അധികൃതർ വെളിപ്പെടുത്തി. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്യോഷണത്തിൽ യുവതികൾ കഴിച്ചത് പ്രാദേശികമായി നിർമ്മിച്ച മദ്യമാണെന്നും, എവിടുന്നാണ് ലഭിച്ചതെന്നുമുള്ള അന്യോഷണം ആരംഭിച്ച് യുവതികളുടെ പേരിൽ കേസെടുക്കുകയും ചെയ്തു. 

    

Related News