ഡിപ്ലോമാറ്റുകൾ, മെഡിക്കൽ സ്റ്റാഫ്, ചില പ്രത്യേക വിഭാഗങ്ങൾ എന്നിവരെ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി; കുവൈറ്റ് സിവിൽ ഏവിയേഷൻ.

  • 20/02/2021

കുവൈറ്റ്  : കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ള 35 രാജ്യങ്ങളുടെ പട്ടികയിൽ ഭേദഗതി വരുത്തി   "നിരോധിച്ച" എന്നതിൽ നിന്ന് "ഉയർന്ന അപകടസാധ്യതയുള്ള" നിലയിലേക്ക് പുനർ‌ തരംതിരിച്ച് ഇന്ത്യയും UAE യും അടക്കം   68 
രാജ്യങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലയം DGCA ക്ക് സമർപ്പിച്ചു.  

കൊറോണ വൈറസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്നവർക്ക് അവരുടെ സ്വന്തം ചെലവിൽ ഒരു പ്രാദേശിക ഹോട്ടലിൽ 14 ദിവസത്തേക്ക് ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ പോകണമെന്ന്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച വ്യക്തമാക്കി. ലോ റിസ്ക്  രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരു പ്രാദേശിക ഹോട്ടലിൽ സ്വന്തം ചെലവിൽ ഏഴ് ദിവസം മാത്രമേ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ  പോകേണ്ടതുള്ളൂ , കൂടാതെ ഏഴ് ദിവസം കൂടി ഹോം ക്വാറന്റൈനും വേണ്ടിവരുമെന്ന് ഡിജിസിഎ പത്രക്കുറിപ്പിൽ അറിയിച്ചു.

സ്വദേശികളായ  രോഗികളെയും വിദ്യാർത്ഥികളെയും 18 വയസ്സിന് താഴെയുള്ള യാത്രക്കാർ, നയതന്ത്രജ്ഞർ,  മെഡിക്കൽ സ്റ്റാഫ് എന്നിവരെ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി, 14 ദിവസത്തെ മുഴുവൻ സമയത്തും ഹോം ക്വാറന്റൈനിൽ തുടരണം. എല്ലാ യാത്രക്കാരും തങ്ങളുടെ കുവൈറ്റ്മോസഫർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിജിസിഎ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. 

Related News