കുവൈത്തിലെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിരക്ക് പുറത്ത് വിട്ടു.

  • 20/02/2021

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക്  എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയതോടെ കുവൈത്ത് ഹോട്ടലുകള്‍ പുതിയ നിരക്ക് പുറത്ത് വിട്ടു. പുതിയ നിരക്ക് പ്രകാരം രണ്ടാഴ്ച ഹോട്ടലുകളില്‍ കഴിയുന്ന യാത്രക്കാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സിംഗിള്‍ റൂമിന് 595 ദിനാറും ഡബിള്‍ റൂമിന് 725 ദിനാറൂം ഏഴ് ദിവസത്തേക്ക് 275 ദിനാറും ഡബിള്‍ റൂമിന് 335 ദിനാറും , ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണെങ്കില്‍ 14 ദിവസത്തേക്ക്  സിംഗിള്‍ റൂമിന് 400  ദിനാറും ഡബിള്‍ റൂമിന് 530  ദിനാറൂം ഏഴ് ദിവസത്തേക്ക് 185 ദിനാറും ഡബിള്‍ റൂമിന് 245 ദിനാറും, ത്രീ സ്റ്റാര്‍ ഹോട്ടലിന് ഏഴ് ദിവസത്തേക്ക് 125 ദിനാറും ഡബിള്‍ റൂമിന് 185 ദിനാറും രണ്ടാഴ്ചത്തേക്ക് സിംഗിള്‍ റൂമിന് 270 ദിനാറും ഡബിള്‍ റൂമിന് 400 ദിനാറും ഈടാക്കും. മുസാഫിര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്.  നിലവില്‍ 11 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും 18 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും 16 ത്രീ  സ്റ്റാര്‍ ഹോട്ടലുകളുമാണ് മുസാഫിര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫില്‍ ലഭ്യമായിട്ടുള്ളത്. 

Related News