കുവൈത്തിലേക്ക് വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 1000 ആയി തുടരുമെന്ന് ജനറൽ സാലിഹ് അൽ ഫഡാഗി

  • 20/02/2021

കുവൈത്ത് സിറ്റി : വാണിജ്യ വിമാന സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കുമെങ്കിലും പ്രതിദിന യാത്രക്കാരുടെ എണ്ണം 1000 ആയി തുടരുമെന്ന് കുവൈറ്റ് എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫഡാഗി പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുവൈറ്റ് വ്യോമയാന മന്ത്രാലയം പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയത്. ഫെബ്രുവരി ആറുവരെ പ്രഖ്യാപിച്ച നിയന്ത്രണം പുതിയ കേസുകള്‍ കൂടിയതിനെ തുടര്‍ന്നാണ്  ദീര്‍ഘിപ്പിച്ചത് . അതോടപ്പം കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.അതേസമയം, യാത്രക്കാരുടെ എണ്ണം കുറച്ചെങ്കിലും നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ ഉള്‍പ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്നാണ് സൂചനകള്‍. 

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കുവൈത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയര്‍ന്നു . ഈ മാസം അവസാനം വരെ ദുബൈ, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള  വിമാന ടിക്കറ്റുകള്‍ മുഴവനും വിറ്റ് തീര്‍ന്നതായി കുവൈത്ത് ട്രാവല്‍ ഏജന്‍സി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുത്തൈരി വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ട് വ്യോമ ഗതാഗതം ആരംഭിക്കുന്നതോടെ കുവൈത്തിലേക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് സംജാതമാവുകയെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. 

ആ​റു​ രാ​ത്രി​യി​ലേ​ക്കും ഏ​ഴു​ പ​ക​ലി​ലേ​ക്കും കു​റ​ഞ്ഞ നി​ര​ക്ക്​​ 120 ദീ​നാ​റും കൂ​ടി​യ നി​ര​ക്ക്​ 725 ദീ​നാ​റു​മാ​ണ്.45 ളം ഹോട്ടലുകളുടെ പട്ടികയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സിംഗിള്‍ റൂമിന് 595 ദിനാറും ഡബിള്‍ റൂമിന് 725 ദിനാറൂം ഏഴ് ദിവസത്തേക്ക് 275 ദിനാറും ഡബിള്‍ റൂമിന് 335 ദിനാറും , ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണെങ്കില്‍ 14 ദിവസത്തേക്ക്  സിംഗിള്‍ റൂമിന് 400  ദിനാറും ഡബിള്‍ റൂമിന് 530  ദിനാറൂം ഏഴ് ദിവസത്തേക്ക് 185 ദിനാറും ഡബിള്‍ റൂമിന് 245 ദിനാറും, ത്രീ സ്റ്റാര്‍ ഹോട്ടലിന് ഏഴ് ദിവസത്തേക്ക് 125 ദിനാറും ഡബിള്‍ റൂമിന് 185 ദിനാറും രണ്ടാഴ്ചത്തേക്ക് സിംഗിള്‍ റൂമിന് 270 ദിനാറും ഡബിള്‍ റൂമിന് 400 ദിനാറുമാണ് എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ന്​ ദി​വ​സം ആ​റു​ ദീ​നാ​ർ മു​ത​ൽ 10​ ദീ​നാ​ർ വ​രെ ഈടാ​ക്കുമെന്നാണ് അറിയുന്നത്.  

അതിനിടെ kuwaitmosafer.com ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോം വ​ഴി​ ഹോട്ടലുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കില്ലെന്ന വ്യാപക പരാതികളാണ് ഉയരുന്നത്. കുവൈത്ത് മുസാഫിര്‍ വഴി ലോഗിന്‍ ചെയ്ത് ഉള്ളില്‍ പ്രവേശിച്ചാലും ഹോട്ടലുകള്‍ ലിസ്റ്റ് ചെയ്യുന്നില്ലെന്നും ബുക്ക് ചെയ്യുവാന്‍ സാധിക്കിലെന്നും നിരവധി പ്രവാസികള്‍ പറഞ്ഞു. ഫൈ​വ്​ സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ത്രീ ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്കു​ ​മാ​ത്ര​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യിട്ടുള്ളത്. 

UPDATE : - 

Related News