BREAKING NEWS - രാജ്യത്തേക്ക് വിദേശികൾ പ്രവേശിക്കുന്നത് വിലക്കി കുവൈത്ത്‌ സർക്കാർ

  • 20/02/2021

കുവൈത്ത്‌ സിറ്റി :കോവിഡ് വ്യാപനത്തെ തുടർന്ന്  ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വിദേശികൾക്കുള്ള യാത്ര വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടാൻ ഡിജിസിഎ തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ യാത്ര വിലക്ക് ഒഴിവാക്കി നേരിട്ട് പ്രവേശനം അനുവദിക്കുന്ന പുതിയ "ഹൈ റിസ്ക്" രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു . ഇതോടെ മലയാളികൾ അടക്കമുള്ള വിദേശികൾ ആശ്വാസത്തിലായിരുന്നു. പുതിയ തീരുമാനമാനുസരിച്ച്‌  കുവൈത്തികൾക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികൾ ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും അനുഷ്​ടിക്കണം .

Eusnh9EXAAI2xlG.jpg

Related News