രാജ്യത്ത് വീണ്ടും കർഫ്യു പ്രഖ്യാപിക്കുവാൻ സാധ്യത:ഇന്നത്തെ മന്ത്രിസഭ യോഗം നിർണ്ണായകം .

  • 20/02/2021

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് കർഫ്യു പ്രഖ്യാപിക്കുവാൻ സാധ്യതയേറി. ഇന്ന് (21/02/21) നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധമായ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടണ്ടാകുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കർഫ്യുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലിയും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ എസ്സാം അൽ നഹാമും കൂടിക്കാഴ്ച നടത്തി. 

ഭാഗികമോ മൊത്തത്തിലുള്ളതോ ആയ കർഫ്യൂ ഉണ്ടായാൽ ആവശ്യമായ നടപടികൾ നടപ്പിലാക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ജനറൽ എസ്സാം അൽ നഹാം സർക്കുലർ അയച്ചതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ രാജ്യത്തെ ഏത് അടിയന്തര സാഹചര്യവും നേരിടുവാൻ ആഭ്യന്തര ഉദ്യോഗസ്ഥർ  തയ്യാറാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റും സന്നദ്ധപ്രവർത്തകാരോട് റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News