ഒരു വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് 69680 ഇന്ത്യക്കാർ.

  • 21/02/2021

കുവൈറ്റ് സിറ്റി : കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് നിന്നും ഒരു ലക്ഷത്തിലധികം വിദേശികള്‍ രാജ്യം വിട്ടതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.വിദേശികള്‍ തിരികെ പോയതിനെ തുടര്‍ന്ന്  രാജ്യത്തെ ജനസംഖ്യയില്‍   2.2 ശതമാനം ഇടിവുണ്ടായി. ഏറ്റവും പുതിയ കണക്ക് അനുസരിച്ചു സ്വദേശികളും വിദേശികളുമായി രാജ്യത്ത് നാല്‍പ്പത്തിയാറ് ലക്ഷത്തി എഴുപതിനായിരം ആളുകളാണ് വസിക്കുന്നത്.  സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ൽ മാത്രം വിദേശികളുടെ എണ്ണം നാല് ശതമാനമാണ് കുറഞ്ഞത്. 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 134,000 പ്രവാസികൾ മാതൃ രാജ്യങ്ങളിലേക്ക് തിരികെ പോയി. 2019 അവസാനത്തിൽ 3344000  ഉണ്ടായിരുന്ന വിദേശികളുടെ എണ്ണം 2020 അവസാനമാകുമ്പോയേക്കും 3210000 ആയി കുറഞ്ഞു. 

2020 ൽ കുവൈത്ത് വിട്ട പ്രവാസികളിൽ ഭൂരിപക്ഷവും  ഇന്ത്യക്കാരായിരുന്നു, 69680 ഇന്ത്യക്കാരാണ് ഈ കാലയളവില്‍  കുവൈത്തില്‍ നിന്നും തിരികെ പോയത്, കുവൈത്തില്‍ നിന്നും തിരികെ പോയ ആകെ പ്രവാസികളുടെ 52 ശതമാനവും ഇന്ത്യക്കാരാണ്. ആയിരക്കണക്കിന് ഈജിപ്ത്കാരും ബംഗ്ലാദേഷുകാരും ഫിലിപ്പിനോകളും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  രാജ്യം വിട്ടതായി  അധികൃതര്‍ അറിയിച്ചു.

Related News