കുവൈത്തിൽ ഡ്രൈവ്-ഇൻ സിനിമ തിരിച്ചുവരുന്നു.

  • 21/02/2021

കുവൈറ്റ് സിറ്റി :  ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകീകൃത ഡയറക്‌ടറിയിലേക്ക് നിരവധി ആധുനിക വാണിജ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്താനുള്ള മന്ത്രാലയ തീരുമാനത്തിന്റെ ഭാഗമായി കുവൈത്തിൽ ഡ്രൈവ്-ഇൻ സിനിമാ തിയേറ്ററുകൾ ആരംഭിക്കാൻ  വാണിജ്യ വ്യവസായ മന്ത്രി ഫൈസൽ അൽ മെഡ്‌ലെജ്  നിർദ്ദേശം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

കോവിഡ് വ്യാപനത്തെത്തുടർന്ന് കുവൈത്തിൽ സിനിമ മേഖല വൻ നഷ്ടത്തിലാണെന്നും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു് സിനിമ ആസ്വദിക്കാൻ ഏറ്റവും ഉചിതം ഡ്രൈവ് ഇൻ സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് രാജ്യങ്ങളിൽതന്നെ ആദ്യമായി സിനിമ ആരംഭിച്ചത് കുവൈത്തിലാണ് എന്നത് ശ്രദ്ധേയമാണ്,  കുവൈത്തിൽ 1974 ഒക്ടോബറിൽ “ദി ചൈനീസ് ആർ കമിംഗ്” എന്ന വിദേശ സിനിമയാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 

Related News