ഏ​റ്റ​വും വ​ലി​യ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷിപ്പ്; യു.​എ.​ഇ ടൂ​റി​ന്​ ഇന്ന് തു​ട​ക്കം

  • 21/02/2021

ദുബൈ: യു.​എ.​ഇ ടൂ​റി​ന്​ ഇന്ന് തു​ട​ക്കം. മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​ക വേ​ൾ​ഡ്​ ടൂറും ജി.​സി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണി​ത്.  1045 കി​ലോ​മീ​റ്റ​ർ താ​ണ്ടി 27ന്​ ​സ​മാ​പിക്കുന്നത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ദു​ബൈ, അ​ബൂ​ദ​ബി, ഉ​മ്മു​ൽ​ഖു​വൈ​ൻ, ഫു​ജൈ​റ, റാ​സ​ൽ​ഖൈ​മ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലൂ​ടെയാണ് ടൂർ സഞ്ചരിക്കുന്നത്. 

റു​വൈ​സി​ലാ​ണ്​ തു​ട​ക്കം. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ബൂ​ദ​ബി വ​രെ 177 കി​ലോ​മീ​റ്റ​റു​ണ്ടാ​വും. ര​ണ്ടാം ഘ​ട്ടം ഹു​ദൈ​റി​യ​ത്ത്​ ഐ​ല​ൻ​ഡി​ലേ​ക്കു​ള്ള 13 കി​ലോ​മീ​റ്റ​ർ. അ​ബൂ​ദ​ബി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലാ​ണ്​ വേ​ൾ​ഡ്​ ടൂറിന്റെ സം​ഘാ​ട​ക​ർ. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​നെ തു​ട​ർ​ന്ന്​ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ്​ പൂ​ർ​വാ​ധി​കം ശ​ക്​​തി​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​ത്. 

മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ അ​ൽ​ഐ​നി​ലേക്കുള്ള 162 കി​ലോ​മീ​റ്റ​റി​നി​ടെ ജ​ബ​ൽ ഹ​ഫീ​തി​ലെ പ​ത്ത്​ കി​ലോ​മീ​റ്റ​ർ ദു​ർ​ഘ​ട പാ​ത ക​ട​ക്ക​ണം. നാ​ല്, അ​ഞ്ച്​ ഘ​ട്ട​ങ്ങ​ളി​ൽ റാ​സ​ൽ​ഖൈ​മ, ഉ​മ്മു​ൽ ഖു​വൈ​ൻ, ഫു​ജൈ​റ എ​ന്നി​വ വ​ഴി 374 കി​ലോ​മീ​റ്റ​ർ പി​ന്നി​ട​ണം. ഇ​തി​നി​ട​യി​ലാ​ണ്​ ജ​ബ​ൽ ജൈ​സും അ​ൽ ബ​ർ​ജാ​ൻ ദ്വീ​പും. ആ​റാം​ഘ​ട്ടം ദു​ബൈ​യി​ൽ ന​ട​ക്കും. അ​ൽ ഖു​ദ്​​ര​യും, ദേ​ര​യും പാം ​ജു​മൈ​റ​യു​മെ​ല്ലാം പി​ന്നി​ട്ട്​ അ​വ​സാ​ന ദി​നം തി​രി​ച്ച്​ അ​ബൂ​ദ​ബി​യി​ൽ ത​ന്നെ എ​ത്തും. യാ​സ്​ മാ​ളി​ൽ നി​ന്നാ​രം​ഭി​ച്ച്​ ബ്രേ​ക്​ വാ​ട്ട​റി​ൽ അ​വ​സാ​നി​ക്കു​ന്ന 147 കി​ലോ​മീ​റ്റ​ർ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടൂ​ർ സ​മാ​പി​ക്കും.

നി​ര​പ്പാ​യ റോ​ഡു​ക​ളി​ലൂ​ടെ​യും ചെ​ങ്കു​ത്താ​യ ക​യ​റ്റ​ങ്ങ​ളി​ലൂ​ടെ​യും മ​രു​ഭൂ​മി​ക്ക്​ ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളി​ലൂ​ടെ​യു​മാ​ണ്​ സൈ​ക്ലി​ങ്. മു​ൻ ചാ​മ്പ്യ​ൻ ​േസ്ലാ​വേ​നി​യ​ൻ താ​രം ത​ദേ​ശ്​ പൊ​ഗാ​സ​ർ, ​ബ്രി​ട്ടീ​ഷ്​ താ​രം ആ​ദം യേ​റ്റ്​​സ്, ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ൻ വി​ൻ​സി​ൻ​സോ നി​ബാ​ലി, സ്​​പെ​യി​നി​െൻറ അ​ല​ക്​​സാ​ൺ​​േ​ഡാ വാ​ൽ​വെ​ർ​ദ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ മെ​ഡ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Related News