സ്‌മൃതി മധുരം-കെ.ഐ.സി ഫഹാഹീല്‍ മേഖല SKSSF സ്ഥാപക ദിന പ്രോഗ്രാം സംഘടിപ്പിച്ചു.

  • 21/02/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച് "ധാർമിക കേരളത്തിന്റെ സുന്ദര നാൾവഴികൾ" എന്ന വിഷയത്തിൽ  പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.  

SKSSF മലപ്പുറം ഈസ്റ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയും സമസ്ത മുദരിബുമായ യൂനുസ് ഫൈസി വെട്ടുപാറ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കേരളത്തിലെ ധാർമ്മിക വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട സംഘടന, സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന സേവന മേഖലകളിൽ അഭിമാനകരമായ പദ്ധതികളുമായി ജൈത്ര യാത്ര തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈനായി നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡന്റ് അമീൻ മുസ്‌ലിയാർ ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് കൗൺസിൽ  കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്‍മള ഉൽഘാടനവും, ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂര്‍ പ്രാർത്ഥനയും നടത്തി. കേന്ദ്ര സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി ആശംസ നേർന്നു. മേഖലാ ജോയിന്റ് സെക്രട്ടറി ഹസൻ തഖ്‌വ സ്വാഗതവും,ട്രഷറർ റഷീദ് മസ്‌താൻ നന്ദിയും പറഞ്ഞു.

Related News