ദേശിയ അവധി ദിനങ്ങളിൽ മഴക്കും, തണുപ്പിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

  • 21/02/2021

കുവൈറ്റ് സിറ്റി :  ദേശിയ അവധി ദിനങ്ങളിൽ മഴക്കും, തണുപ്പിനും സാധ്യതയെന്ന്  കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിയോട് കൂടിയ ഇടത്തരം മഴയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കും,  മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ മഴയോടൊപ്പം നേരിയ വടക്കൻ കാറ്റുമുണ്ടാകുമെന്ന് കരം സൂചിപ്പിച്ചു. 

ആഴ്ചാവസാനത്തെ ദേശീയ അവധി ദിവസങ്ങളിൽ കാലാവസ്ഥ അല്പം തണുപ്പായിരിക്കുമെന്നും പരമാവധി താപനില 18 ഡിഗ്രിയിലെത്തുമെന്നും കുറഞ്ഞ താപനില 8 ഡിഗ്രിയിൽ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Related News