ഭാഗിക കർഫ്യു; തിങ്കളാഴ്ച നിർണ്ണായക യോഗം.

  • 21/02/2021

കുവൈറ്റ് സിറ്റി : രാജ്യത്ത് ഭാഗിക കർഫ്യു നടപ്പാക്കാൻ മന്ത്രിസഭയ്ക്ക് ശുപാർശ സമർപ്പിക്കാൻ കൊറോണ എമർജൻസി കമ്മിറ്റി നാളെ തിങ്കളാഴ്ച യോഗം ചേരുമെന്ന് ഉന്നതതല സർക്കാർ വൃത്തങ്ങളേ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.   

നിരോധന സമയം പ്രതിദിനം 10 മുതൽ 12 മണിക്കൂർ വരെ ആയിരിക്കണമെന്നാണ് ശുപാർശയിൽ നിർദ്ദേശിച്ചിരിക്കുന്നതെന്നും ദേശീയ ദിന  അവധി ദിവസങ്ങൾ ഉൾപ്പെടെ നിരോധന കാലയളവ് ഹ്രസ്വമായിരിക്കണമെന്നും, അവധി ദിവസങ്ങളിലെ  ഒത്തുചേരലുകളും  ആഘോഷങ്ങൾളും  മുന്നിൽകണ്ടുകൊണ്ടാണ് കർഫ്യൂ എന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. ശുപാർശയിൽ ക്യാബിനറ്റിൽ നടക്കുന്ന ചർച്ചയിൽ തിയ്യതികളിലും തീരുമാനങ്ങളിലും മാറ്റമുണ്ടായേക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

അതോടൊപ്പം വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം തടഞ്ഞത്  പല രാജ്യങ്ങളിലും പുതിയതായി കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദങ്ങളുള്ളതിനാൽ ഈ രാജ്യങ്ങളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും , ഹൈ റിസ്ക് വിഭാഗത്തിൽ പ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് രാജ്യത്തെ നിലവിലെ ആരോഗ്യ സംവിധാനത്തിന്റെ വലിയ സമ്മർദ്ദം ഇരട്ടിയാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.  ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന നിരോധനം ആഴ്ചതോറും വിലയിരുത്തലിന് വിധേയമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Related News