ജോ​ഗിങ്ങിന് ഇറങ്ങിയ യുവതിക്കെതിരെ പീഡന ശ്രമം; പ്രതികളെ പൊലീസ് തിരയുന്നു

  • 21/10/2020

കുവൈറ്റ് സിറ്റി;  ജോ​ഗിങ്ങിന് ഇറങ്ങിയ  കനേഡിയൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അറബി സംസാരിക്കുന്ന രണ്ട് യുവാക്കളെ പോലീസ് തിരയുന്നു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ബിനൈദ്‌ അൽഖറിന് എതിർവശത്ത് വച്ചാണ് പീഡന ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി.  

ജോ​ഗിങ്ങിനിടയിൽ   ആഡംബര വാഹനത്തിൽ വരുന്ന രണ്ട് പേർ തന്നോട് എന്തോ  അറബിയിൽ   സംസാരിക്കുകയാരിക്കുന്നു, എന്നാൽ അറബി ഭാഷ അറിയാത്ത താൻ അവരിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു. തുടർന്ന് ഇരുവരും തന്നെ പിന്തുടരുകയും വാഹനത്തിൽ നിന്ന് ഇറങ്ങിയ ഒരാൾ തന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പീഡനശ്രമം നടന്നയുടെ സഹായത്തിനായി യുവതി നിലവിളിച്ചെന്നും, അയാൾ പട്ടെന്ന് തന്നെ വാഹനത്തിൽ കയറി കൂട്ടുകാരനോടൊപ്പം രക്ഷപ്പെട്ടുവെന്നും പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. 

Related News