ഓഗസ്​റ്റ്​ ഒന്നുമുതൽ കുവൈറ്റിന് ​ പുറത്തുപോയത്​ 1,97,000 പേർ

  • 21/10/2020

കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം ​ ഓഗസ്​റ്റ്​ ഒന്നുമുതൽ പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം രാജ്യത്തിന്​ പുറത്തുപോയത്​ രണ്ടുലക്ഷത്തിനടുത്ത് ആളുകൾ. ഞായറാഴ്​ച വരെ 1,97,000 പേർ കുവൈത്തിൽ നിന്നും പോയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇക്കാലയളവിൽ 1965 വിമാനങ്ങളിലായി 1,35,000 പേർ കുവൈത്തിലേക്ക് തിരിച്ചെത്തിയെന്നും റിപ്പോർട്ടിൽ  വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ  യാത്രക്കാരുടെ സംരക്ഷണത്തിനായുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശം പാലിച്ച്   രാജ്യത്ത് മടങ്ങിപ്പോകുന്നതും,  തിരിച്ചെത്തുന്നതുമായ എല്ലാ വിമാനങ്ങളും സർവ്വീസ് 30 ശതമാനം കവിയുന്നില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി വ്യക്തമാക്കി.

ഇസ്​തംബൂൾ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ്​ ഭൂരിഭാഗം വിമാനങ്ങളും പോയത്​.  വിമാനത്താവളം കർശന നിയന്ത്രണങ്ങളോടെ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ, ഈജിപ്​ത്​, ഫിലിപ്പീൻസ്​, ശ്രീലങ്ക ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ നിലവിലുള്ളതിനാലാണ്​ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്​. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങൾ വിലക്കുള്ള പട്ടികയിൽ വരുന്നു. യു.എ.ഇ, ഖത്തർ, തുർക്കി, എത്യോപ്യ ഉൾ​പ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ഇവി​ടങ്ങളിൽനിന്ന്​ പ്രവാസികൾ കുവൈത്തിലേക്ക്​ വരുന്നുണ്ട്​.

കുവൈത്തിലേക്കുന്ന​ വരുന്ന യാത്രക്കാർക്ക് 74 മണിക്കൂറിന് മുന്നേ എടുത്ത​ പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. ഇവിടെയെത്തിയാൽ രണ്ടാഴ്​ച നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണം. കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. 

Related News