കുവൈത്തിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നു

  • 21/10/2020

കുവൈത്ത് സിറ്റി;  കുവൈത്തിലേക്ക്  നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കാതെ തന്നെ കുവൈത്തിലേക്ക്  നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാനാണ് പ​ദ്ധതി. ഇതുമായി ബന്ധപ്പെട്ട്   പി‌സി‌ആർ പരിശോധന ഉൾപ്പെടെ ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന എല്ലാ ആവശ്യമായ ആരോഗ്യ  പരിശോധനകളും  ബന്ധപ്പെട്ട വിമാനത്താവളത്തിലെ നിർദ്ദിഷ്ട കെട്ടിടത്തിൽ വെച്ച്‌    ഒരുക്കാൻ സൗകര്യപ്പെടുത്തുന്നതിനായി ഒരു പദ്ധതി സമർപ്പിച്ചതായി കുവൈറ്റ് എയർവേയ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ അറിയിച്ചു. കുവൈത്ത്‌ എയർവേയ്‌സ്, ജസീറ എയർ എന്നീ വിമാന കമ്പനികളാണ് ബന്ധപ്പെട്ട അധികാരികൾക്ക്‌  പദ്ധതി സമർപ്പിച്ചത്.  ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച്  വിമാനത്താവളത്തിൽ  എത്തുന്ന യാത്രക്കാർക്ക്   ആവശ്യമായ ആരോഗ്യ പരിശോധനകളും പി‌സി‌ആർ പരിശോധനകളും നടത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.   14 ദിവസത്തെ ക്വാറന്റൈൻ കാലാവധി കുവൈത്തിൽ വച്ച് തന്നെ ആയിരിക്കുെമന്നും. ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നതിന് മുൻപ് വീണ്ടും കൊവിഡ് പിസിആർ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.  


വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിക്കുന്ന പ്രകാരമുളള കൊവിഡ് പരിശോധനയും, മറ്റ് ആരോഗ്യ ആവശ്യകതകളും പരിശോധിക്കുന്നതിന്  സജ്ജമാക്കുന്ന കെട്ടിടത്തിന്റെ  പുരോ​ഗതി വിലയിരുത്താൻ വേണ്ടി എയർവേയ്‌സ് ബോർഡ് ഡയറക്ടർമാരും ചില അംഗങ്ങളും വിമാനത്താവളത്തിലെ ടി 4 ടെർമിനലിൽ പരിശോധന നടത്തി. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. വൈറസ് വ്യാപനം ഒഴിവാക്കാൻ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോ​ഗിക്കുക, തുടങ്ങി എല്ലാ കൊവിഡ് പ്രോട്ടോക്കാളുകളും വിമാനത്താവളത്തിലെ ജീവനാക്കരും, വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരും പാലിക്കുന്നുണ്ടെന്നും  അൽ-ദുഖാൻ വ്യക്തമാക്കി. 

Related News