ഒമാനിൽ രാത്രി യാത്ര നിരോധനം ഒക്ടോബർ 24ന് അവസാനിക്കും

  • 21/10/2020

ഒമാനിൽ രാത്രി യാത്ര  നിരോധനം ഒക്ടോബർ 24 ന് പുലർച്ചെ 5 മണിക്ക് അവസാനിക്കുമെന്നും, ഒമാനിലെ ഈ വർഷത്തെ അക്കാദമിക് വർഷം നവംബർ 1 ന് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒമാനിൽ രാത്രി സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 11 മുതൽ 24 വരെയായിരിക്കും നിയന്ത്രണം എന്ന് നേരത്തെ സുപ്രീം കമ്മിറ്റി  അറിയിച്ചിരുന്നു. രാത്രി എട്ട്  മണി  മുതൽ പുലര്‍ച്ചെ അഞ്ച് മണി വരെയായിരുന്നു യാത്രാ വിലക്ക്. രാജ്യത്തെ എല്ലാ ബീച്ചുകളും നിയന്ത്രണങ്ങളുടെ ഭാ​ഗമായി അടച്ചിട്ടിരുന്നു. 

Related News