കുട്ടനാട് സീറ്റ് സംബന്ധിച്ച് ജോസ് കെ മാണിയുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് പി.ജെ.ജോസഫ്

  • 04/03/2020

കുട്ടനാട് സീറ്റ് സംബന്ധിച്ച് ജോസ് കെ മാണിയുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് പി.ജെ.ജോസഫ്. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ നാളെ യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തും. കുട്ടനാട് സീറ്റ് വച്ചു മാറ്റുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പി ജെ ജോസഫ് .കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും വേണ്ടെന്ന് ജോസഫ് ഗ്രൂപ്പ്. സീറ്റ് തട്ടി എടുക്കാനുള്ള .കോൺഗ്രസ് ശ്രമങൾക്ക് വഴങ്ങില്ല. കോൺഗ്രസ് നീക്കത്തിന് പിന്നിൽ ജോസ് കെ മാണി വിഭാഗമെന്നും ജോസഫ് വിഭാഗം.

Related News