പാർക്കിം​ഗ് ഏരിയകളിൽ വിലപേശുന്ന ഏഷ്യൻ സം​ഘം അറസ്റ്റിൽ; ഓരോ പാർക്കിം​ഗിനും ഈടാക്കിയത് 2 ദിനാർ

  • 22/10/2020

കുവൈറ്റ് സിറ്റി;   അൽറായി ഏരിയയിലെ  ഷോപ്പിം​ഗ് മാളുകളുകളിൽ എത്തുന്നവരിൽ നിന്ന് വാഹനം പാർക്ക് ചെയ്യാൻ പണം ഈടാക്കിയതിന് ഏഷ്യൻ സംഘത്തെ പിടികൂടി.  കാർ പാർക്കിം​ഗ് ചെയ്യാനെത്തുന്നവരിൽ നിന്ന് 2 ദിനാറോ, അധിലതികമോ നൽകുന്നതിന് വില പേശിയിരുന്നവരാണിവർ. പാർക്കിം​ഗ് ചെയ്യാനത്തുന്നവരെ ഭീഷണിപ്പെടുത്തി ഈ സംഘം പണം വാങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു. പത്ത് പേരടങ്ങുന്ന ഏഷ്യൻ സംഘത്തെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഓരോ ദിവസവും ഈ സംഘം പാർക്കിം​ഗിന് പണം ഈടാക്കുന്നത് വഴി പ്രതിദിനം 200 ദിനാറോളം ശേഖരിച്ചിരുവെന്നാണ് അധികൃതർ പറയുന്നത്.  ഷോപ്പിം​ഗ് മാളുകളുടെ അധികൃതർ പബ്ലിക്ക് അതോറിറ്റി ഫോർ മാൻ പവറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാത്തിലാണ് സംഘത്തെ പിടികൂടിയത്. ലേബർ നിയമത്തിന് വിരുദ്ധമായാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

അതോറിറ്റി ഫോർ മാൻ പവർ അസിസ്റ്റന്റ് സെക്രട്ടറി ഡോ. മുബാറക് അൽ അസ്മിയുടെ നേതൃത്വത്തിലുളള അന്വേഷണം സംഘം പാർക്കിം​ഗ് സ്ഥലത്ത് എത്തുകയും സംഘത്തെ പിടികൂടുകയും ചെയ്തു. കൂടുതൽ നിയമനടപടികൾക്കായി നാടുകടത്തൽ കേന്ദ്രത്തിലേക്ക് ഇവരെ കൈമാറിയിട്ടുണ്ട്. ഏകദേശം പത്തോളം പാർക്കിം​ഗ് ഏരിയായിലാണ് സംഘം നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ വ്യക്തമാക്കുന്നു.

Related News