കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 33 കുട്ടികൾ പിടിയിലായെന്ന് അധിക‍ൃതർ

  • 22/10/2020

കുവൈറ്റ് സിറ്റി;   കഴിഞ്ഞ  ആറ് ദിവസത്തിനിടയിൽ  ട്രാഫിക് നിയമങ്ങൾ ലംഘിച്ച  33 കുട്ടികളെ   ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായി   ജനറൽ ട്രാഫിക് വകുപ്പ് അധികൃതർ അറിയിച്ചു.  ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് കുട്ടികളെ പിടികൂടിയത്. കുട്ടികൾ  വിവിധ തരത്തിലുള്ള ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.  അശ്രദ്ധമായി വാഹനമോടിക്കൽ, ലൈസൻസില്ലാതെ വാഹനമോടിക്കൽ, ചുവന്ന സിഗ്നൽ മറികടന്ന് വേഗതയിൽ വാഹനമോടിക്കൽ, തുടങ്ങി നിരവധി ട്രാഫിക് നിയമ  ലംഘനങ്ങൾ നടത്തിയെന്ന് അധികൃതർ പറയുന്നു. 

Related News