നിരോധിത പുകയില പിടിച്ചെടുത്തെന്ന് ഷുവായ്ഖ് തുറമുഖത്തെ കസ്റ്റംസ് ഉദ്യാ​ഗസ്ഥർ

  • 22/10/2020

കുവൈറ്റ് സിറ്റി;   രാജ്യത്തേക്ക് നിരോധിത പുകയില ഇറക്കുമതി ചെയ്യാൻ ഒരു കമ്പനി നടത്തിയ ശ്രമത്തെ പരാജയപ്പെടുത്തിയതായി ഷുവായ്ഖ് തുറമുഖത്തെ കസ്റ്റംസ് ഉദ്യാ​ഗസ്ഥർ അറിയിച്ചു.  കസ്റ്റംസ് ഉദ്യോ​ഗസ്ഥർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി  റെഡിമെയ്ഡ് വസ്ത്രങ്ങൾ, തലയിണകൾ എന്നിവയുടെകൂടെ കടത്താൻ ശ്രമിച്ച പുകയിലയാണ് പിടികൂടിയത്. രാജ്യത്ത് നിരോധിച്ച പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇത് ലഹരിക്ക് വേണ്ടി ഉപയോ​ഗിക്കുന്നാതായാണ് കണക്കാക്കപ്പെടുന്നതെന്നും അധികൃതർ വ്യക്തമാക്കി. 

പുകയില  ഇറക്കുമതി ചെയ്തവരെ അറസ്റ്റുചെയ്തിട്ടുണ്ടോ, ഇല്ലയോ  എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.  എന്നാൽ നിരോധിത സാധനങ്ങൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Related News