മൂസു രായിന്‍ സാഹിബിന് കെ.ഐ.സി യാത്രയയപ്പ് നല്‍കി

  • 19/03/2021

കുവൈത്ത് സിറ്റി : നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കൗൺസിലറും അബ്ബാസിയ ദാറുത്തർബിയ മദ്റസ ജനറൽ സെക്രട്ടറിയും ആയ മൂസു രായിൻ സാഹിബിന് യാത്രയയപ്പ് നല്‍കി. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂര്‍ അദ്ദേഹത്തിന് സംഘടനയുടെ പേരിലുളള മൊമന്റോ നല്‍കി ആദരിച്ചു. ദാറുത്തര്‍ബിയ മദ്റസ കമ്മിറ്റിക്ക് വേണ്ടി കേന്ദ്ര സെക്രട്ടറി മുഹമ്മദലി പുതുപറമ്പും സറ്റാഫ് കൗണ്‍സിലിന് വേണ്ടി കേന്ദ്ര വൈസ് പ്രസിഡണ്ട് ഇല്‍യാസ് മൗലവിയും സ്നേഹോപഹാരം കൈമാറി. 

കേന്ദ്ര പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, മദ്റസാ അദ്ധ്യാപകന്‍മാരായ അബ്ദുല്‍ ഹകീം ഹസനി, മജീദ് ദാരിമി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേന്ദ്ര സെക്രട്ടറി മനാഫ് മൗലവി, മുഹമ്മദ് ദാരിമി, ഹുസ്സന്‍ കുട്ടി നീരാണി, ജിഷാദ് യമാനി, ശിഹാബ് കോഡൂര്‍, ഹസ്സന്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മദ്റസ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും, അഷ്റഫ് ദാരിമി നന്ദിയും പറഞ്ഞു.

Related News