പാർലമെന്റ് തെരഞ്ഞെടുപ്പ്; 102 സ്കൂളുകൾ പോളിം​ഗ് കേന്ദ്രങ്ങളാക്കുന്നതിന് അനുമതി

  • 22/10/2020

കുവൈറ്റ് സിറ്റി;  ഡിസംബർ 5 ന് നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് രാജ്യത്തെ 102 സ്കൂളുകൾ പോളിം​ഗ് കേന്ദ്രങ്ങളാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.  ഒന്നും രണ്ടും മണ്ഡലങ്ങളിൽ 16 വീതം സ്കൂളുകളും, മൂന്നാം നിയോജകമണ്ഡലത്തിന് 20 ഉം നാലാം നിയോജകമണ്ഡലത്തിന് 24 ഉം അഞ്ചാം നിയോജകമണ്ഡലത്തിന് 26 ഉം വീതം സ്കൂളുകളും അനുവദിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ച മുൻകരുതൽ നടപടികളും ആരോഗ്യ ചട്ടങ്ങളും പാലിച്ച് വോട്ടിംഗ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന എല്ലാവരുടെയും ആരോഗ്യ നില പരിശോധിക്കുന്നതിനായി ഓരോ സ്കൂളിലും ഒരു ക്ലിനിക് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
 

Related News