കുവൈറ്റിൽ കൊവിഡിനെ പ്രതിരോധിക്കാൻ ഷ്‌ളോനിക് ആപ്പിന്റെ പ്രധാന്യം വലുത്

  • 22/10/2020

കുവൈറ്റ് സിറ്റി;   കുവൈറ്റ് ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച ‘ഷ്‌ളോനിക്’ ആപ്ലിക്കേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നു.  അഞ്ചു ലക്ഷത്തിലധികം പേര്‍ ഇതുവരെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ഉപയോ​ഗിച്ചുവെന്ന് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ ഗിമ്ലാസ്  അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും, മുൻ കരുതലിന്റെയും ഭാ​ഗമായി രോ​ഗ ബാധിതരെയും,  നിരീക്ഷണത്തില്‍ കഴിയുന്നവരെയും ഉടനടി കണ്ടെത്താനും ചികിത്സ ഉറപ്പുവരുത്താനും ഇതുവഴി സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്കെത്തുന്ന സ്വദേശികളെ നിരീക്ഷിക്കാനായിരുന്നു ഏപ്രിലില്‍ ഈ ആപ്പ് അവതരിപ്പിച്ചത്. തുടര്‍ന്ന് ഇതിന്റെ ഉപയോഗം വിപുലീകരിക്കുകയായിരുന്നു. ഷ്‌ളോനിക് ആപ്പില്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും  നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധിക്കണമെന്നും ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പാലിച്ച് രോഗവ്യാപനം പ്രതിരോധിക്കണമെന്നും   ഡോ. ഫഹദ് അല്‍ ഗിമ്ലാസ്  പറഞ്ഞു.

Related News