കൊ​വി​ഡ്​ കാ​ല​ത്തെ അമിത ജോലി ഭാരം; കുവൈറ്റിൽ നി​ര​വ​ധി ന​ഴ്​​സു​മാ​ർ ജോ​ലി രാ​ജി​വെക്കുന്നു

  • 22/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​​ഗമായി ആരോ​ഗ്യപ്രവർത്തകർക്ക് പ്രത്യേകിച്ച് നഴ്സുമാർക്ക് ജോലി ഭാരം അമിതമായതോടെ രാജിവെക്കാനൊരുങ്ങുന്നു. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന നിരവധി നഴ്സുമാർ ജോലിയിൽ നിന്നും രാജിവെക്കുമെന്നാണ് റിപ്പോർട്ട്. ജോലി ഉപേക്ഷിച്ച് നാ​ട്ടി​ൽ​പോ​കാ​നു​ള്ള അ​പേ​ക്ഷ പലരും കൊ​ടു​ത്തു കഴിഞ്ഞു.

ജോ​ലി​ഭാ​ര​വും മാ​ന​സി​ക സ​മ്മ​ർ​ദ​വു​മാ​ണ് ജോലി രാജിവെക്കാൻ പ്രധാന കാരണം.കു​വൈ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​തോ​ടെ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി ജോ​ലി​ചെ​യ്തു​വ​ന്നി​രു​ന്ന ന​ഴ്‌​സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ മു​ത​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ ഇ​പ്പോ​ൾ 12 മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ളം പി.​പി.​ഇ കി​റ്റി​നു​ള്ളി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം ഉ​ൾ​പ്പ​ടെ പ്രാ​ഥ​മി​ക​വ​ശ്യ​ങ്ങ​ൾ പോ​ലും യ​ഥാ​സ​മ​യ​ത്ത് നി​ർ​വ​ഹി​ക്കാ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച 60 പേ​രാ​ണ് ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ജോ​ലി രാ​ജി​വെ​ക്കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചിരുന്നു.

Related News