കുവൈത്തിലെ ബാങ്കുകൾ വായ്​പ തുക തിരിച്ചുപിടിക്കാൻ ആരംഭിച്ചു

  • 22/10/2020

കുവൈത്ത് സിറ്റി;   ആറുമാസം വായ്​പതിരിച്ചടവിന്​ പ്രഖ്യാപിച്ച  മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  കുവൈത്തിലെ ബാങ്കുകൾ വായ്​പ തുക തിരിച്ചടവ്​ പുനരാരംഭിച്ചു.​ സെപ്​റ്റംബറിൽ മൊറട്ടോറിയം അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ്​ പ്രതിസന്ധി പശ്ചാത്തലത്തിൽ  ആറുമാസം കൂടി സാവകാശംനൽകണമെന്ന നിർദേശം സർക്കാറും ബാങ്കിങ്​ മേഖലയും തള്ളി.  ഇതോടെ വായ്​പ എടുത്ത് അവധിക്ക്​ പോയ ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിലായി​. അതേസമം, ഇനിയും സാവകാശം നൽകുന്നത്​ ബാങ്കിങ്​ മേഖലയ്ക്ക വലിയ സാമ്പത്തിക പ്രതിസന്ധി സ‍ൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി​യത്. 

ആദ്യം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ്​മേഖലക്ക്​ 380 ദശലക്ഷം ദീനാറിറിന്റെ നഷ്​ടം ഉണ്ടാക്കിയിട്ടുണ്ട്​. 2020 ആദ്യപാദത്തിലെ ലാഭത്തിൽ 53 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്കുകളുടെ അടുത്തനാല്​ വർഷ​ത്തെ ബജറ്റിൽ ഇത്​ പ്രതിഫലിക്കും. സാമൂഹിക ഉത്തരവാദിത്തം നിർവഹിച്ചു കഴിഞ്ഞതായും ഇനിയും ത്യാഗം അനുഷ്​ടിച്ചാൽ ബാങ്കിങ്​ മേഖലയുടെതകർച്ചക്ക്​ വഴിവെക്കുമെന്നുമാണ്​ ബാങ്കിങ്​ വൃത്തങ്ങൾ പറയുന്നത്​. 

Related News