ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി; പ്രതിയായ യുവാവ് അറസ്റ്റിൽ

  • 22/10/2020

ദുബായ്;  ഇന്ത്യന്‍ ദമ്പതികളെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിയായ പാകിസ്ഥാൻ സ്വദേശി അറസ്റ്റിൽ. മോഷണത്തിനടെയാണ് ഇന്ത്യന്‍ ദമ്പതികളെ കുത്തികൊലപ്പെടുത്തിയത്.  പ്രതിയെ  ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം തുടങ്ങിയ വകുപ്പുകളാണ് 24 വയസ്സുള്ള പ്രതിയായ  ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (40), വിധി ആദിയ എന്നീ ദമ്പതികളാണ് മരിച്ചത്.  പ്രതി  വീട്ടിലെ ചില അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട്  ദമ്പതികളുമായി നേരത്തെതന്നെ പരിചയപ്പെട്ടിരുന്നു.
 
പിന്നീട് വീട്ടിൽ കവർച്ചയ്ക്ക് വന്ന പ്രതി ആദ്യത്തെ മോഷണത്തലി‍  2000 ദിർഹമുള്ള പഴ്സ് വീടിനുള്ളിൽ നിന്ന് ലഭിച്ചു. തുടർന്ന് മുകളിലെ നിലയിലായിരുന്ന ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരൻ ആദിയ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. പലതവണ കുത്തിയായിരുന്നു കൊലപാതകം. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്. വിവരമറിഞ്ഞ പൊലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ ഷാർജയിലേക്ക് കടന്ന ഇയാളെ അവിടെ വച്ച് പിടികൂടുകയായിരുന്നു.

Related News