പ്രവാസി ഡോക്ടര്‍ക്കെതിരെ സ്വദേശിയുടെ ആക്രമണം; നാവ് അറുത്ത് മാറ്റി.

  • 23/10/2020

കുവൈറ്റില്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പ്രവാസി ഡോക്ടർക്കെതിരെ സ്വദേശിയുടെ ക്രൂര ആക്രമണം. ആക്രമണത്തിൽ   ഈജിപ്ഷ്യന്‍ വനിതാ ഡോക്ടറുടെ  നാവ്   രോഗി അറുത്ത് മാറ്റി.  കുവൈറ്റിയായ രോഗിയുടെ ചെവി പരിശോധിക്കുന്നതിനിടെയാണ് സംഭവം.  രോ​ഗി ഡോക്ടറെ ശാരീരികമായും വംശീയമായും അധിക്ഷേപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വക്കേറ്റത്തമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്.

  ഡോക്ടര്‍  സഹായത്തിനായി  പലരോടും അഭ്യര്‍ത്ഥിച്ചെങ്കിലും ആരു തിരിഞ്ഞു നോക്കിയില്ല.  ഒടുവില്‍ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് സ്ഥലത്തെത്തിയ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി അക്രമിയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആരോ​ഗ്യ പ്രവർത്തകർക്കെതിരെയുളള ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് നേരത്തെ  ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 

Related News