കുവൈറ്റ് എയര്‍വേയ്‍സ് സൗദി വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു

  • 23/10/2020

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന  കുവൈറ്റ് എയര്‍വേയ്‍സിന്റെ സൗദി അറേബ്യയിലിക്കുളള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു.  സര്‍വ്വീസുകള്‍ ഒക്ടോബര്‍ 25ന് തുടങ്ങുമെന്ന് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് പുനഃരാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വ്വീസുകള്‍ സെപ്‍തംബര്‍ മുതലാണ് കുവൈറ്റ് പുനഃരാരംഭിച്ചത്. 

നിലവില്‍ 34 രാജ്യങ്ങളിലേക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നിലനില്‍ക്കുകയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ കുവൈറ്റ് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ പ്രത്യേക പദ്ധതി സമര്‍പ്പിച്ചിരുന്നു.

Related News