കുവൈറ്റിൽ ആരോഗ്യപ്രവര്‍ത്തകർക്കിടയിൽ വീണ്ടും കൊവിഡ് വ്യാപനം

  • 23/10/2020

കുവൈറ്റിൽ കൊവിഡ് ഭീതി ഉയർത്തി  ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ വീണ്ടും രോ​ഗവ്യാപനം.  അല്‍ റാസി കൊവിഡ് ആശുപത്രിയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആരോ​ഗ്യപ്രവർത്തകർക്കിടയിൽ വൈറസ് വ്യാപന ആശങ്ക നിലനിൽക്കുന്നു. അതേസമയം, സൈക്യാട്രി ആശുപത്രിയില്‍ നഴ്സുമാര്‍ക്കിടയിൽ  വൈറസ് വ്യാപനം നടന്നുവെന്നാണ് റിപ്പോർട്ട്. നിരവധി ആശുപത്രികളിൽ  വീണ്ടും രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നതാണ്   കൂടുതൽ   ആശങ്ക സൃഷ്ടിക്കുന്നത്.

അമീറി ആശുപത്രിയിലെ കൊവിഡ് വാര്‍ഡ് അടച്ചിരുന്നു.  ഞായറാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.  നഴ്സുമാരുടെ എണ്ണം കുറവുളളത് കൊവിഡ് പ്രതിരോധത്തിൽ തിരിച്ചടിയായിട്ടുണ്ട്.  കൊവിഡ് സ്ഥിരീകരിച്ച് ഒരു നഴ്സ് അവധിയില്‍ പോയാല്‍ പകരം ഡ്യൂട്ടിക്ക് ചുമതലപ്പെടുത്താന്‍ പോലും ആളില്ലാത്ത സാഹചര്യമാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ നഴ്സുമാരെ കൊണ്ടുവരാനുളള നീക്കം അധികൃതർ നടത്തുന്നുണ്ട്. 

Related News