കുവൈറ്റിൽ നിന്ന് 70 ശതമാനം പ്രവാസികളെ നാടുകടത്താൻ പദ്ധതി

  • 23/10/2020

കുവൈറ്റ് സിറ്റി; ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട് കുവൈറ്റിൽ നിന്ന്   70 ശതമാനം പ്രവാസികളെ നാടുകടത്താൻ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഹ്യൂമൻ റിസോഴ്സ്മെന്റ് ‍ഡെവലപ്മെന്റ് കമ്മിറ്റി യോ​ഗം ചേർന്നു. ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത്​ പാർലമെന്റ് അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഡെവലപ്മെന്റ് കമ്മിറ്റി യോ​ഗം ചേർന്നത്. 70 ശതമാനം പ്രവാസി തൊഴിലാളികളെ നാടുകടത്താൻ ഉദ്ദേശിക്കുന്നതായും യോ​ഗത്തിൽ വ്യക്തമാക്കിയതായി ​ഗവൺമെന്റ് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1,60,000 പ്രവാസികളെ നാടുകടത്താനും പദ്ധതിയുണ്ട്, വിദ്യാഭ്യാസമില്ലാത്ത പ്രവാസികളെയാണ് പ്രധാനമായും നാടുകടത്താനൊരുങ്ങുന്നത്.

കൊവിഡ് വൈറസ് വ്യാപനം കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും  ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കേണ്ട ആവശ്യകത വർധിച്ചുവന്നെന്നും കമ്മിറ്റി ചെയർമാൻ കലീൽ അൽ സലാഹ് വ്യക്തമാക്കി.  നേരത്തെ കരടുനിയമം ആദ്യ അവലോകനത്തിൽ പാർലമെന്റ്​ അംഗീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം അവലോകനത്തിലും അംഗീകരിച്ചുവെങ്കിലും ഇനി തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ പുതിയ പാർലമെന്റ്​ വന്നതിന്​ ശേഷമേ നിയമം നടപ്പാക്കൂ. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്​ കരടുനിയമം. അടുത്ത അഞ്ച്​ വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

Related News