ഫ്രാൻസിലെ കാർട്ടൂൺ വിവാദം; ഫ്രഞ്ച്‌ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി കുവൈറ്റ്

  • 23/10/2020

കുവൈറ്റ് സിറ്റി;  ഫ്രാൻസിൽ പ്രവാചകന്റെ കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് കുവൈറ്റിൽ  നിന്ന് ഫ്രഞ്ച്‌ ഉൽപ്പന്നങ്ങൾ പിൻ വലിക്കാൻ തീരുമാനിച്ചു. ‌ കുവൈത്തിലെ  50  ജം'ഇയ്യകളിൽ നിന്നുമാണ് ഫ്രഞ്ച്‌ ഉൽപ്പന്നങ്ങൾ പിൻ വലിക്കുന്നത്. ഫ്രഞ്ച് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുഴുവൻ ഫ്രഞ്ച്‌ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്‌ അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.   ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട്  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക ഹാഷ്‌ ടാഗ്‌ വഴി പ്രചരണം ആരംഭിച്ചു‌.

 കാർട്ടൂൺ വിവാദത്തിൽ ഫ്രഞ്ച്‌ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ സ്പീക്കർ മർസ്സൂഖ്‌ അൽ ഗാനം  അപലപിച്ച്‌ കൊണ്ട്‌ പ്രസ്ഥാവന  പുറപ്പെടുവിച്ചു.  കുവൈത്തിലെ  നിരവധി പാർലമന്റ്‌ അംഗങ്ങളും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.  ഇസ്ലാമിനും അതിന്റെ ചിഹ്നങ്ങൾക്കും എതിരെ മനപൂർവ്വം  നടക്കുന്ന അവഹേളനങ്ങൾക്കെതിരെ നയതന്ത്ര തലത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. 

അതേസമയം, സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതിൽ  കടുത്ത നടപടികളുമായി ഫ്രാന്‍സ് ഭരണകൂടം മുന്നോട്ടുപോകുന്നത്. പാരീസ് പള്ളി ആറുമാസത്തേക്ക് അടച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. പള്ളി അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. 
47 കാരനായ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ 18കാരനായ അക്രമിയെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ക്ലാസിൽ മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ പ്രദർശ്ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ  അധ്യാപകനെ കഴുത്തറത്ത്‌  കൊല ചെയ്യുകയായിരുന്നു. ഫ്രാൻസിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Related News