കുവൈറ്റിൽ ഐഫോണുകൾ വിലക്കുറവിൽ...ഐഫോൺ 12, 12 പ്രോയ്ക്ക് 420 മുതൽ 540 ദിനാർ വരെ..

  • 24/10/2020

കുവൈറ്റിൽ ഇന്ന് മുതൽ  ഐഫോൺ വൻ വിലക്കുറവിൽ. ഹോങ്കോങ്ങിൽ നിന്നും ദുബായിൽ നിന്നും നിലവിൽ ഇറക്കുമതി ചെയ്യുന്ന ഐഫോണുകളാണ് വൻ വിലക്കുറവിൽ വിപണിയിൽ ലഭ്യമാക്കുന്നത്. ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുളള ഐഫോൺ 12, 12 പ്രോ എന്നീ ഐഫോണുകൾ വിലക്കുറവിൽ വിപണിയിൽ എത്തുന്നത്.  കുവൈത്തിലെ ഉപഭോക്താക്കളാണ് ആപ്പിൾ ഐഫോണുകൾ ആദ്യമായി ലഭിക്കുക.  ആദ്യ ദിവസങ്ങളിൽ നീല, കറുപ്പ്, ചാര നിറങ്ങളിലുളള ഐഫോണുകളാണ്  ലഭ്യമാകുക. 120 ജിബി മുതൽ 256 ജിബി വരെ കപ്പാസിറ്റിയുളള ഫോണുകളാണ് ഇവ.  420 മുതൽ 540 ദിനാർ വരെയായിരിക്കും വിപണയിൽ ഇതിന്റെ വിലയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

  ഇന്ന് മുതൽ  ഐഫോൺ വൻ വിലക്കുറവിൽ വിപണിയിൽ ലഭ്യമാകുമെന്ന് ബെസ്റ്റ് അൽ-യൂസിഫിയിലെ ഡിജിറ്റൽ സെയിൽസ് ഡയറക്ടർ റെനോ റാഗിൻ വ്യക്തമാക്കി. കൊറോണയുടെ പ്രത്യാഘാതങ്ങൾ മൂലം ചെറിയ അളവിൽ മാത്രമാണ് ഐഫോണുകൾ ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Related News