കുവൈറ്റിനെതിരെ ഈജിപ്ഷ്യന്‍ ഉദ്യോസ്ഥന്‍റെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച് കുവൈറ്റ്

  • 24/10/2020

കുവൈറ്റിനെതിരെ ഈജിപ്ഷ്യന്‍ ഉദ്യോസ്ഥന്‍ നടത്തിയ മോശം പരാമര്‍ശത്തില്‍  ഈജിപ്തിനെ അതൃപ്തി അറിയിച്ച് കുവൈറ്റ്.  ഈജിപ്ഷ്യന്‍ സ്ഥാനപതി താരിഖ് അല്‍ ക്വോനിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചതായി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജറല്ല പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന്  അംബാസിഡര്‍  ഉറപ്പു നല്‍കി. സംഭവത്തിൽ വി​ദേശകാര്യമന്ത്രി അപലപിച്ചു.   ഇത്തരം ലജ്ജാകരമായ പ്രവർത്തികൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, ഇതിന് പിന്നിലെ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്ഷ്യൻ അധികാരികൾ നടപ്പാക്കുന്ന കാര്യങ്ങൾ കുവൈറ്റും നിരീക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി.  

Related News